12 April, 2018 10:51:37 AM


ദേശീയപാത വികസനം: രണ്ടാംഘട്ട സർവേ മലപ്പുറത്ത്​ ആരംഭിച്ചു

പൊന്നാനിയിലാണ്​ സർവേ തുടങ്ങിയത്



മലപ്പുറം: ദേശീയപാത വികസനത്തിന്​ ഭൂമിയേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സർവേ മലപ്പുറത്ത്​ ആരംഭിച്ചു. പൊന്നാനിയിലാണ്​ സർവേ തുടങ്ങിയത്​. കുറ്റിപ്പുറം മുതൽ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ്​ ഇന്ന്​ സർവേ നടക്കുക​. മൂന്ന്​ സംഘമായാണ്​ ഉദ്യോഗസ്ഥർ സർവേ നടത്തുന്നത്​.

കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങൾ കണക്കിലെടുത്ത്​ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്​. സർവേ നടപടിൾ ഇതുവരെ സമാധാനപരമാണ്​.



Share this News Now:
  • Google+
Like(s): 127