12 April, 2018 10:06:10 AM


ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ത​ട​യണം - ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

സു​ഖ​പ്ര​സ​വം ന​ട​ന്നി​ല്ലെ​ങ്കി​ല്‍ സി​സേ​റി​യ​ന്‍ വേ​ണം ; ചീഫ് ജസ്റ്റിസിനുള്ള കത്തില്‍ കുര്യന്‍ ജോസഫ്‌




ന്യൂ​ഡ​ൽ​ഹി: ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ത​ട​യ​ണ​മെ​ന്ന് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്ക് ക​ത്ത​യ​ച്ചു. ജ​ഡ്ജി നി​യ​മ​ന ശി​പാ​ർ​ശ​ക​ളി​ൽ കേ​ന്ദ്രം തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഏ​ഴം​ഗ ജ​ഡ്ജി​മാ​രു​ൾ​പ്പെ​ട്ട സു​പ്രീം കോ​ട​തി ബെ​ഞ്ച് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പി​ഴ​വാ​കും. ഇ​നി​യും വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ ച​രി​ത്രം മാ​പ്പു ത​രി​ല്ല. സു​ഖ​പ്ര​സ​വം ന​ട​ന്നി​ല്ലെ​ങ്കി​ല്‍ സി​സേ​റി​യ​ന്‍ വേ​ണം. അ​ല്ലെ​ങ്കി​ൽ കു​ഞ്ഞ് മ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചീ​ഫ് ജ​സ്റ്റീ​സി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്രം തീ​രു​മാ​നം എ​ടു​ക്കാ​ത്ത​തി​നെ​തി​രെ ബെ​ഞ്ച് വി​ധി പ്ര​സ്താ​വി​ക്ക​ണം. കെ.​എം. ജോ​സ​ഫ്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രെ ജ​ഡ്ജി​മാ​രാ​ക്കാ​നു​ള്ള ശി​പാ​ർ​ശ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും കു​ര്യ​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ചീ​ഫ് ജ​സ്റ്റീ​സി​ന് അ​യ​ച്ച ക​ത്തി​ന്‍റെ പ​ക​ർ​പ്പ് മ​റ്റു 22 ജ​ഡ്ജി​മാ​ർ​ക്കും അ​ദ്ദേ​ഹം കൈ​മാ​റി.



Share this News Now:
  • Google+
Like(s): 74