12 April, 2018 09:54:46 AM
ഐആർഎൻഎസ്എസ് 1ഐ വിജയകരമായി വിക്ഷേപിച്ചു
പിഎസ്എൽവി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്

തിരുവനന്തപുരം: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേയ്സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. എക്സ്എൽ ശ്രേണിയിലുള്ള പിഎസ്എൽവി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്. തദ്ദേശീയ ഗതിനിർണയ സംവിധാനത്തിനായുള്ള അവസാന ഉപഗ്രഹമാണിത്.
ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആർഎൻഎസ്എസ് ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിനുപകരമായാണ് ഐആർഎൻഎസ്എസ് 1ഐ വിക്ഷേപിച്ചത്. 1425 കിലോഗ്രാമാണ് ഭാരം. നിരത്തിലൂടെയും കടലിലൂടെയും ആകാശമാര്ഗേനയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ളതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. പ്രധാനമായും ദിശാനിര്ണയത്തിനാണ് ഇവ ഉപകരിക്കുക. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.