11 April, 2018 09:08:25 PM


മിൽമയിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം

മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശമ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കും



തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 2016 ജൂ​ലൈ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശമ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണു തീ​രു​മാ​നം. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭാ അം​ഗ​ങ്ങ​ളും സ്ഥാ​ന​മേ​റ്റ തീ​യ​തി മു​ത​ൽ 15 മാ​സ​ത്തി​ന​കം ആ​സ്തി ബാ​ധ്യ​ത​ക​ളു​ടെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ടു ശി​പാ​ർ​ശ ചെ​യ്യാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. 15 മാ​സ​മെ​ന്ന കാ​ലാ​വ​ധി 30 മാ​സ​മാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​ന്ന​ത്.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ്വ​ത്തു​വി​വ​രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ര​വ​ധി അം​ഗ​ങ്ങ​ൾ അ​യോ​ഗ്യ​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഓ​ർ​ഡി​ന​ൻ​സി​നു​ള്ള നീ​ക്കം.



Share this News Now:
  • Google+
Like(s): 96