11 April, 2018 01:00:43 PM


ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈകോടതി റദ്ദാക്കി

ഹാരിസണ്‍ ഭൂമികേസില്‍ സര്‍ക്കാറിന്​ തിരിച്ചടി



കൊച്ചി: . ഹാരിസണ്‍ മലയാളം എസ്​റ്റേറ്റി​ന്‍റെ ഭൂമി ഏറ്റെടുത്ത നടപടികള്‍ ഹൈകോടതി റദ്ദാക്കി. ഹാരിസണി​ന്‍റെ അപ്പീല്‍ പരിഗണിച്ചാണ്​ വിധി. സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെ പെരുമാറരുതെന്നും പൗരന്‍മാര്‍ക്കുള്ളതു പോലെ കമ്പനികള്‍ക്കും അവകാശമുണ്ടെന്നും കോടതി ഒാര്‍മിപ്പിച്ചു.


ഹാരിസണ്‍ എസ്​റ്റേറ്റ്​ പാട്ടഭൂമി മറിച്ചുവിറ്റുവെന്നായിരുന്നു സര്‍ക്കാറി​ന്‍റെ വാദം. എന്നാല്‍, ഇൗ ഭൂമി പാട്ടഭൂമിയായി കണക്കാക്കാനാകില്ലെന്നായിരുന്നു ഹാരിസണ്‍ കോടതി പറഞ്ഞത്​. സ്വാതന്ത്ര്യത്തിന്​ മുമ്ബ്​ തന്നെ കൈവശം വെച്ച്‌​ കൃത്യമായി നികുതി അടക്കുന്ന ഭൂമി എങ്ങനെ പാട്ടഭൂമിയാകുമെന്നും ഹാരിസണ്‍ ചോദിച്ചു. ഹാരിസണി​​ന്‍റെ വാദം അംഗീകരിച്ച കോടതി സര്‍ക്കാറി​​ന്‍റെ നടപടി റദ്ദാക്കുകയായിരുന്നു.


രാജമാണിക്യം റിപ്പോര്‍ട്ട്​ അനുസരിച്ച്‌​ ഹാരിസണും വന്‍കിട കമ്പനികളും കൈവശം വെച്ച 38000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ്​ കോടതി വിധിയിലൂടെ റദ്ദാക്കിയത്​. നേരത്തെ കേസില്‍ സിംഗിള്‍ ബെഞ്ച്​ രാജമാണിക്യം റിപ്പോര്‍ട്ട്​ ശരിവെച്ച്‌​ വിധി പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ ഹാരിസണ്‍ നല്‍കിയ അപ്പീലിലാണ്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ കമ്പനിക്ക്​ അനുകൂല വിധി പുറപ്പെടുവിച്ചത്​.


ഭൂമി ഏറ്റെടുക്കാന്‍ ആകി​െല്ലന്ന്​ നിയമ സെക്രട്ടറി നേരത്തെ തന്നെ സര്‍ക്കാറിന്​ റിപ്പോര്‍ട്ട്​ നല്‍കിയിരുന്നു. ഹാരിസണ്‍ ഭൂമി പാട്ട ഭൂമിയായി കണക്കാക്കാനാകില്ലെന്ന്​ റിപ്പോര്‍ട്ടില്‍ വ്യക്​തമാക്കിയിരുന്നു​. സര്‍ക്കാറിനും ഇത്​ പാട്ടഭൂമിയാ​ണെന്ന്​ തെളിയിക്കാന്‍ സാധിച്ചില്ല.



Share this News Now:
  • Google+
Like(s): 192