11 April, 2018 11:03:13 AM


ശ്രീജിത്തിനേയും തന്നെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സഹോദരന്‍ സജിത്ത്

സ്‌റ്റേഷനില്‍ വെച്ച്‌ എസ്.ഐയാണ് മര്‍ദ്ദിച്ചത്



കൊച്ചി: വരാപ്പുഴിയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനും തനിക്കും പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സഹോദരന്‍ സജിത്ത്. വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയപ്പോഴും സ്‌റ്റേഷനില്‍ വെച്ചും മര്‍ദ്ദനമുണ്ടായി. സ്‌റ്റേഷനില്‍ വെച്ച്‌ എസ്.ഐയാണ് മര്‍ദ്ദിച്ചത്. വീട്ടില്‍ വന്ന മൂന്ന് പോലീസുകാരും മര്‍ദ്ദിച്ചു.


ആശുപത്രിയില്‍ പോകണമെന്ന് ശ്രീജിത്ത് പറഞ്ഞപ്പോള്‍ ഇപ്പൊ ശരിയാക്കി തരാമെന്ന് പറഞ്ഞ് എസ്.ഐ ഇടിക്കുകയായിരുന്നു. വീട്ടില്‍ നിന്നിറക്കി കൊണ്ടു പോയത് മുതല്‍ ജീപ്പില്‍വെച്ചടക്കം മര്‍ദ്ദനമുണ്ടായതായും സജിത്ത്  വെളിപ്പെടുത്തി.വാസുദേവന്റെ വീട്ടില്‍ ആക്രമണം നടക്കുന്ന സമയം ഞാന്‍ പറവൂരും ശ്രീജിത്ത് വീട്ടില്‍ കിടന്നുറങ്ങുകയുമായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് പോലീസ് ഭീഷണിമുഴക്കിയെന്നും സജിത്ത് പറഞ്ഞു.



Share this News Now:
  • Google+
Like(s): 62