10 April, 2018 12:27:43 PM


കോട്ടയം പുഷ്പനാഥിന്‍റെ മകന്‍ സലിം പുഷ്പനാഥ് കുഴഞ്ഞു വീണു മരിച്ചു

ഇടുക്കിയിലെ സ്വന്തം റിസോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു



കുമളി : പ്രശസ്ത എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥിന്‍റെ മകനും പ്രമുഖ വ​ന്യ​ജീ​വി-ട്രാ​വ​ -ഫു​ഡ്   ഫോട്ടോഗ്രാഫറുമായ സലിം പുഷ്പ്പനാഥ്    (45) അന്തരിച്ചു. ഇന്ന് രാവിലെ ഇടുക്കി ആനവിലസത്തെ സ്വന്തം റിസോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.അതേസമയം, ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ മരണം സംഭവിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് സെന്റ് ജോണ്‍സ് ആശുപത്രി അധികൃതര്‍ അറിയിച്ചു.


കോ​ട്ട​യം അ​റു​ത്തൂ​ട്ടി​ക്ക് സ​മീ​പം ഫ്ലാറ്റിലാണ് താ​മ​സം. മ​ര​ണവി​വ​രം അ​റി​ഞ്ഞ് ബന്ധുക്കൾ കട്ടപ്പനയിൽ എത്തിയിട്ടുണ്ട്. വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ വീ​ട്ടി​ൽ എ​ത്തി​ക്കും. അ​നു​ജ​യാ​ണ് സ​ലി​മി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ജ്വാ​ല, ജ​ഫ്. സലിമിന്‍റെ ചിത്രങ്ങളുടെ ശേ​ഖ​രം ഉ​ൾ​പ്പെ​ടു​ത്തി "ദി ​അ​ണ്‍​സീ​ൻ ഇ​ന്ത്യ' എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫി പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 175