10 April, 2018 12:20:37 PM


ഒന്‍പത് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് സ്വന്തം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

എസ്.എം.പി.പി. പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുക.



ദില്ലി: ഒന്‍പത് വര്‍ഷത്തിന് ശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എന്ന ആവശ്യം നടപ്പിലാക്കുന്നു. കരസേനയ്ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നതിനാണ് പ്രതിരോധമന്ത്രാലയം കരാറൊപ്പിട്ടിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് കരാര്‍.


639 കോടി ചെലവില്‍ എസ്‌എംപിപി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യത്തിനായി നിര്‍മ്മിക്കുക. ഇത് മുഴുവനും മൂന്ന് വര്‍ഷംകൊണ്ട് സൈന്യത്തിന് വിതരണം ചെയ്യുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാകും ഇത് നിര്‍മ്മിക്കുക.


ബാലിസ്റ്റിക് സംരക്ഷണത്തിനുള്ള ബോറോന്‍ കാര്‍ബൈഡ് സെറാമിക് ജാക്കറ്റിലുണ്ടാകും. കൂടാതെ ഹാര്‍ഡ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളില്‍ നിന്നടക്കം സംരക്ഷണം നല്‍കാന്‍ ഈ ജാക്കറ്റുകള്‍ക്ക് കഴിയും.നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സൈന്യത്തിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയെങ്കിലും സൈന്യം നടത്തിയ പരീക്ഷണങ്ങളില്‍ ഒരു നിര്‍മ്മാണ കമ്പനിക്കും വിജയിക്കാനായിരുന്നില്ല. പിന്നീട് 2016ല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ താത്കാലികമായി വാങ്ങിയിരുന്നു.



Share this News Now:
  • Google+
Like(s): 107