10 April, 2018 11:34:04 AM


റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം മുഖ്യപ്രതി പിടിയില്‍

മുഖ്യപ്രതി അലിഭായിയാണ് പിടിയിലായത്



തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി അലിഭായി എന്ന മുഹമമദ്‌ താലിഫ്‌ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായി പിടിയിലായത്. കൊലപാതകത്തിന്‌ ശേഷം ഖത്തറിലേക്ക്‌ കടന്ന അലിഭായിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരുവനന്തപുരത്തെത്തിക്കുയായിരുന്നു.

കഴിഞ്ഞ ദിവസം കേസിന്‍റെ സുത്രധാരനെന്ന്‌ കരുതുന്ന സ്വാതി സുരേഷിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതോടെ കേസില്‍ 4 പേര്‍ അറസ്‌റ്റിലായി. ക‍ഴിഞ്ഞ മാസം 27 ന് രാത്രിയാണ് മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. റെഡ് എഫ്‌എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ്.ഗാനമേള പരിപാടികളില്‍ അവതാരകനായും മിമിക്രി കലാകാരനായും രാജേഷ് പോകാറുണ്ടായിരുന്നു.  പരിപാടി അവതരിപ്പിച്ച്‌ ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. 

ഉടന്‍ തന്നെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിരുന്നു. ക്വട്ടേഷന്‍ സംഘമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സുഹൃത്ത്‌ മൊഴി നല്‍കിയിട്ടുണ്ട്‌. 



Share this News Now:
  • Google+
Like(s): 95