Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

10 April, 2018 11:18:10 AM


യുവാവിന്‍റെ കസ്റ്റഡി മരണം: ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം

ഹ​ർ​ത്താ​ലി​ൽ പരക്കെ അ​ക്ര​മംകൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു വ​രാ​പ്പു​ഴ​യി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​ൽ പരക്കെ അ​ക്ര​മം. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. വരാപ്പുഴയിൽ കൈക്കുഞ്ഞുമായി പോയ യുവാവിനെ ഹർത്താൽ അനുകൂലികൾ വളഞ്ഞിട്ട് മർദ്ദിച്ചു. ഇതുവഴി പോയ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെയും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സംഘം ചേ​ർ​ന്നു മ​ർ​ദി​ച്ചു. 


രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കും പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയും പ്രവർത്തകർ തടയുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. വിദ്യാർഥിനികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട പ്രവർത്തകർ അടിച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്ര​ദേ​ശ​ത്ത് നി​ല ശാ​ന്ത​മാ​ക്കാ​ൻ പോ​ലീ​സ് സ​ന്നാ​ഹം ആ​വ​ശ്യ​ത്തി​നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​വൂ​രി​ൽ​നി​ന്ന് പ്ര​തി​ഷേ​ധ പ്ര​ക​ട​നം വ​രാ​പ്പു​ഴ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ചു. വ​രാ​പ്പു​ഴ സ്റ്റേ​ഷ​നിലേ​ക്കു മാ​ർ​ച്ച് ന​ട​ത്തുമെന്നും ബി​ജെ​പി​ നേതാക്കൾ അറിയിച്ചിട്ടുണ്ട്. 

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​ട്ടു കി​ട്ടു​ന്ന ശ്രീജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്. രാ​വി​ലെ കോ​ണ്‍​ഗ്ര​സും സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

 ദേവസ്വംപാടം ഷേണായി പറമ്പില്‍ രാമകൃഷ്ണ​​​​ന്‍റെ മകന്‍ ശ്രീജിത്താണ് (26) മരിച്ചത്.  ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പത്താം പ്രതിയായ ശ്രീജിത്തിനെ വെള്ളിയാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശനിയാഴ്ച മറ്റുപ്രതികള്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റിന്​ മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ നിരസിച്ചു. തുടര്‍ന്ന് വരാപ്പുഴ ജയിലിലേക്ക്​ കൊണ്ടുപോകുകയായിരുന്നു

.

വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയില്‍ പുലര്‍ച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്​ മാറ്റി.


എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക്​ ചേരാനല്ലൂരിലെ ആസ്​റ്റര്‍ മെഡ്​സിറ്റിയിലേക്ക്​ മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍, ബോധം വീണ്ടെടുക്കാനായില്ല. പോലീസ് മര്‍ദ്ദനമാണ് ശ്രീജിത്തിന്‍റെ മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.Share this News Now:
  • Google+
Like(s): 189