09 April, 2018 01:36:39 PM


ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു ; ബൈക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും പരുക്ക്

ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിനു മുന്നിലേക്ക് ചാടി




ചാലക്കുടി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ചാലക്കുടിയിലെ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും പരുക്ക്. ചാലക്കുടി എസ്ബിടിക്കു മുന്നില്‍ വെച്ച്‌ ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിനു മുന്നിലേക്ക് ചാടുകയും ബൈക്ക് മറിയുകയുമായിരുന്നു.ബൈക്ക് യാത്രക്കാരായ റിട്ട. എസ്‌ഐ വി.കെ. ചാക്കപ്പന്‍, മകള്‍ അനില എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ ചാലക്കുടി പൊലീസ് കേസെടുത്തു.



Share this News Now:
  • Google+
Like(s): 142