09 April, 2018 10:18:50 AM


ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ൽ എം​ബ​സി ആ​രം​ഭി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി

ഇ​ക്വ​റ്റോ​റി​യൽ ഗിനിയ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി




മ​ലാ​ബോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം​ബ​സി തു​റ​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി.
 
മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച​യാ​ണ് രാ​ഷ്ട്ര​പ​തി ഇ​ക്വ​റ്റോ​റി​യ ഗി​നി​യ​യി​ൽ എ​ത്തി​യ​ത്. ഇ​ക്വ​റ്റോ​റി​യൽ ഗിനിയ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യാ​ണ് രാം​നാ​ഥ് കോ​വി​ന്ദ്. രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി​മാ​രും എം​പി​മാ​രും ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം.



Share this News Now:
  • Google+
Like(s): 64