Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

09 April, 2018 09:08:17 AM


ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ: വാഹനങ്ങൾ തടഞ്ഞതിന് ഗോത്രമഹാ സഭ നേതാവ് ഗീതാനന്ദൻ കസ്റ്റഡിയിൽ

ഹര്‍ത്താല്‍ അക്രമാസക്തമാകുന്നു, പലയിടത്തും സ്വകാര്യ ബസുകൾ സർവീസ് നിര്‍ത്തി




കൊച്ചി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. കൊച്ചിയിൽ വാഹനങ്ങൾ തടഞ്ഞതിന് ഗോത്രമഹാ സഭ നേതാവ് എം. ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ നിരവധി ദളിത് സംഘടനാ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതുകൊണ്ടാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോർട്ടുണ്ട്. തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. പാലക്കാട്ട് കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ആലപ്പുഴയിൽ ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹർത്താലിനെ തുടർന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. 

കോട്ടയത്ത് വിവിധ ഭാഗങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റു. ദ​ളിത് സം​ഘ​ട​ന​ക​ൾ സെക്ര​ട്ടേറിയറ്റിനു മുൻവശത്ത്​ റോഡ്​ ഉപരോധിക്കുകയും ചെയ്തു. രാ​​​​​​വി​​​​​​ലെ ആ​​​​​​റു മു​​​​​​ത​​​​​​ൽ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. പാ​​​​​​ൽ, പ​​​​​​ത്രം, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഷോ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​യെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ​​​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​യി​​ട്ടു​​ണ്ട്​​​. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ളി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ.

ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അറിയിച്ചു.









Share this News Now:
  • Google+
Like(s): 269