08 April, 2018 07:20:24 PM


കോമണ്‍വെൽത്ത് ഗെയിംസ്: ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍, ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം

സിംഗപ്പൂരിനെ അട്ടിമറിച്ചാണ് ഇന്ത്യ സ്വര്‍ണം അണിഞ്ഞത്




ഗോള്‍ഡ് കോസ്റ്റ്: ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍. ഇതാദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടി. ഫൈനലില്‍ കരുത്തരായ സിംഗപ്പൂരിനെ 3-1 അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം അണിഞ്ഞത്. 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയിരുന്നു. മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്‌. 

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് വെങ്കലം നേടി. ഇതോടെ ഇന്ത്യയടെ സ്വര്‍ണ മെഡല്‍ സമ്പാദ്യം ഏഴായി ഉയര്‍ന്നു. ഇന്ന് മാത്രം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യ നേടി. മൂന്ന്സ്വര്‍ണവും വനിതകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.



Share this News Now:
  • Google+
Like(s): 114