08 April, 2018 11:10:55 AM


തോക്കും ലാത്തിയും ഉപയോഗിച്ച് സമരക്കാരെ നേരിടുന്നത് ശരിയല്ലെന്ന് ചെന്നിത്തല

കേരളത്തിൽ പട്ടാള ഭരണമാണോ നിലനിൽക്കുന്നതെന്നും ചെന്നിത്തല



വേങ്ങര: ദേശീയപാത സർവേയ്ക്കെതിരേയുള്ള സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലിസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


എആർ നഗറിലെ സമരപ്പന്തലിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേരളത്തിൽ പട്ടാള ഭരണമാണോ നിലനിൽക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സർവക്ഷിയോഗത്തിന് മുന്പ് സർവേ തുടങ്ങിയതാണ് എആർ നഗറിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 15