Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

08 April, 2018 10:24:11 AM


സിറിയയിൽ വീണ്ടും രാസായുധ പ്രയോഗമെന്ന് സംശയം; 70 പേർ കൊല്ലപ്പെട്ടു

വിമത മേഖലയായ ദൂമയിലാണ് ആക്രമണം




ഡമാസ്ക്കസ്: സിറിയയിൽ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് വൈറ്റ് ഹെൽമറ്റ് എന്ന സന്നദ്ധ സംഘടന അറിയിച്ചു. ക്ലോറിൻ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.

സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെൽമറ്റ് തലവൻ അൽ സലേഹ് പറഞ്ഞു. അതേസമയം, രാസപ്രയോഗം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണം സിറിയൻ സർക്കാരും നിഷേധിച്ചു



Share this News Now:
  • Google+
Like(s): 76