Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

07 April, 2018 05:12:34 PM


കാസ്റ്റിംഗ് കൗച്ചിനെതിരെ തെരുവില്‍ തുണിയുരിഞ്ഞ് തെലുങ്കു നടി ശ്രീ റെഢി (VIDEO കാണാം)

പ്രതിഷേധം തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് മുന്നില്‍



ഹൈദരാബാദ്: തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തെരുവില്‍ തുണിയുരിഞ്ഞ് കളഞ്ഞ് വ്യത്യസ്തപ്രതിഷേധവുമായി നടി ശ്രീ റെഢി. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് മുന്നിലാണ് മേല്‍വസ്ത്രം അഴിച്ച് അര്‍ദ്ധനഗ്നയായി നടി കുത്തിയിരിപ്പ് നടത്തിയത്. ഏറെ നേരം അര്‍ദ്ധനഗ്നയായി തുടര്‍ന്ന ശ്രീ റെഡിയെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിശദീകരിച്ച നടി തെലുങ്ക് സിനിമാ സംവിധായകന്‍ ശേഖര്‍ കമ്മൂലയ്ക്കെതിരെയും പേര് പറയാതെ ആരോപണം അഴിച്ചു വിട്ടു. ചില നല്ല കഥാപാത്രങ്ങള്‍ വെച്ചുനീട്ടി തന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി ശേഖര്‍ കമ്മൂലയും രംഗത്തെത്തി. തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് ഇല്ലെന്ന് പറഞ്ഞ നടി രാകുല്‍ പ്രീതിനെതിരെയും ശ്രി റെഢി അരോപണമുന്നയിച്ചിരുന്നു.






Share this News Now:
  • Google+
Like(s): 448