07 April, 2018 01:40:48 PM


കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട​ക​ളി​ൽ മോ​ഷ​ണം

25,000 രൂ​പ മോ​ഷ​ണം പോ​യി



കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട​ക​ളി​ൽ മോ​ഷ​ണം. സി​സി​ടി​വി ത​ക​രാ​റി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം.  മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ ആ​റ് ക​ട​ക​ളി​ലാണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യത്. ര​ണ്ട് ക​ട​ക​ള്‍ കു​ത്തി തു​റ​ന്നി​ട്ടു​ണ്ട്. ഒ​രു ക​ട​യി​ല്‍ നി​ന്ന് 25,000 രൂ​പ മോ​ഷ​ണം പോ​യി.  


ഫഫീര്‍ ട്രേഡേഴ്‌സ്, ന്യൂ സ്‌റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നീ കടകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതില്‍ ഷഫീര്‍ ട്രേഡേഴ്‌സില്‍ നിന്നും 25000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കടയുടെ ഭാഗത്തുള്ള സി സി ടി വി കാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തി.മിഠായിത്തെരുവില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.



Share this News Now:
  • Google+
Like(s): 163