18 February, 2016 04:29:09 PM


കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതേതര സാംസ്കാരിക യാത്ര 21 ന്



കണ്ണൂര്‍ : കവി കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതേതര സാംസ്കാരിക യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മതമല്ല ജീവിതമാണ് പ്രധാനം എന്നതാണ് ഇവരുടെ മുദ്രാവാക്യം. 

ഈ മാസം 20 ന് കാസര്‍ഗോഡ് നിന്നാണ് ജാഥ ആരംഭിക്കുന്നത്. മാര്‍ച്ച് നാലിന് തിരുവനന്തപുരത്താണ് സമാപനം. യുക്തിവാദി സംഘം, കേരള ഫ്രീ തിങ്കേഴ്സ് ഫോറം, ആള്‍ കേരള എത്തിസ്റ്റ് ഫോറം, ഭാരതീയ യുക്തി വാദി സംഘം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. 

കണ്ണൂരിലെത്തിച്ചേരുന്ന ജാഥയ്ക്ക് പയ്യന്നൂര്‍, തളിപ്പറമ്പ്, മയ്യില്‍, തലശേരി, എന്നിവിടങ്ങളില്‍ യുക്തിവാദി സംഘത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികളായ നിഷാദ് നിടുമ്പ്രവും സത്യശീലന്‍ ഐവര്‍കുളവും പത്രസമ്മേളനത്തില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K