07 April, 2018 11:44:06 AM


മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിനിടയില്‍ ഇന്നും സംഘര്‍ഷം

മലപ്പുറം വെളിമുക്കില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം



മലപ്പുറം: മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിനിടയില്‍ ഇന്നും സംഘര്‍ഷം. രാവിലെ സര്‍വേ നടപടികള്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.


കനത്ത സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. വെള്ളിയാഴ്ചയും ഇവിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ദേശീയപാത ഭൂമിയെടുപ്പില്‍ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമാണ് എആര്‍ നഗര്‍ മേഖലയിലെ പ്രശ്‌നം. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതിയ 50 മീറ്റര്‍ ഭൂമി പുതുതായി എടുക്കുകയാണു ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഒരു ക്ഷേത്രത്തിന്‍റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നു പറഞ്ഞാണു പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്.


32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്നു നാട്ടുകാര്‍ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാന്‍ തയാറാണെന്നു കമ്മിറ്റികള്‍ അറിയിച്ചിട്ടുണ്ടെന്നും അലൈന്‍മെന്റില്‍ മറ്റു താല്‍പ്പര്യങ്ങളാണെന്നുമാണു നാട്ടുകാരുടെ ആരോപണം



Share this News Now:
  • Google+
Like(s): 166