Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

07 April, 2018 07:16:56 AM


കോട്ടയം പേരൂരില്‍ ഭര്‍ത്താവ് ഉറങ്ങികിടന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി

ഓലിക്കല്‍ മാത്യുവിന്‍റെ ഭാര്യ മേരിയാണ് മരിച്ചത്



കോട്ടയം: കൊച്ചുമകനൊടൊപ്പം ഉറങ്ങി കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപെടുത്തി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ പേരൂരില്‍ പൂവത്തുംമൂട് അരയിരം ക്ഷേത്രത്തിനു സമീപം ശനിയാഴ്ച വെളുപ്പിനെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടയാടിമാലിയില്‍ സിബി കുര്യന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി രാജമുടി ഓലിക്കൽ മാത്യു ദേവസ്യാ (പാപ്പച്ചൻ-69) ആണ് തന്‍റെ ഭാര്യമേരി(67)യെ അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. പരിക്കേറ്റ കൊച്ചുമകൻ റിച്ചാർഡ് (10) നെ ആര്‍പ്പൂക്കര കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത മാത്യു കുറ്റം സമ്മതിച്ചിട്ടുണ്ട്.


മകളുടെ കുട്ടിയോടൊപ്പം കിടന്നുറങ്ങവേ പാപ്പച്ചൻ വീട്ടിൽ ഉപയോഗിച്ചിരുന്ന ഒരു പഴയ വെട്ടുകത്തിയുമായി മേരിയെ ആക്രമിക്കുകയായിരുന്നു.  54 തവണ വെട്ടി. പിന്നിട് വെട്ടുകത്തിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മേരിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുന്ന് മണിയോടെ മരണമടയുകയായിരുന്നു. വെട്ടേറ്റ് കഴുത്തിലെ ഞരമ്പു മുറിഞ്ഞതാണ് മരണകാരണമെന്നാണ് സൂചന.

മാത്യുവിന്‍റെ മകൾ ജോയ്സ് മാത്യുവും പുതുപ്പളളി സ്വദേശിയായ ഭർത്താവ് സാജു ജേക്കബുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ കുട്ടികളായ റിച്ചാർഡ്, എഡ്വവേർഡ് എന്നിവരെ നോക്കുന്നതിനായിട്ടാണ് ആറ് മാസം മുൻപ് പാപ്പച്ചനും ഭാര്യ മേരിയും മകളോടൊപ്പം താമസത്തിനെത്തിയത്. ഒന്നര മാസം മുമ്പാണ് പേരൂരിലെ വീട്ടിലേക്ക് ഇവര്‍ മാറി താമസിച്ചത്. ഭാര്യ മേരിയെ പാപ്പച്ചന് എപ്പോഴും സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും ഇരുവരും വഴക്ക് കൂടുന്നതും പതിവായിരുന്നു.

സാജു ജേക്കബ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. മേരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശമായ ഇടുക്കി രാജമുടിയിലേയ്ക്ക് കൊണ്ടുപോയി. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ.തോമസ്, എസ്.ഐ കെ.ആര്‍ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.






Share this News Now:
  • Google+
Like(s): 2851