07 April, 2018 03:56:39 AM


തോല്‍വി ഏറ്റുവാങ്ങി; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ​ ക​പ്പി​ൽ നിന്നും പു​റ​ത്ത്

ബ്ലാ​സ്റ്റേ​ഴ്സി​നെ വീ​ഴ്ത്തിയ ഐ​ലി​ഗ് ക്ല​ബാ​യ നേ​രോ​ക്ക ക്വാ​ർ​ട്ട​റി​ൽ




ഭു​വ​നേ​ശ്വ​ർ: ജ​യി​ക്കുമെന്നുറപ്പായ മ​ത്സ​രത്തില്‍ അവസാനനിമിഷം തോല്‍വി ഏറ്റുവാങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ക​ളി​യു​ടെ 70 മി​നി​റ്റു​ക​ൾ വ​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ട്ടു​നി​ന്ന ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നു ഗോ​ളു​ക​ൾ തി​രി​ച്ചു​വാ​ങ്ങി സൂ​പ്പ​ർ​ ക​പ്പി​ൽ തോ​റ്റു ​പു​റ​ത്താ​യി. ഐ​ലി​ഗ് ക്ല​ബാ​യ നേ​രോ​ക്ക എ​ഫ്സി ബ്ലാ​സ്റ്റേ​ഴ്സി​നെ വീ​ഴ്ത്തി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 

11-ാം മി​നി​റ്റി​ൽ പു​ൾ​ഗ​യും 49-ാം മി​നി​റ്റി​ൽ കെ. ​പ്ര​ശാ​ന്തും നേ​ടി​യ ഗോ​ളി​നു മു​ന്നി​ട്ട​നി​ന്ന ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​യു​ടെ അ​വ​സാ​ന 12 മി​നി​റ്റി​നു​ള്ളി​ൽ വീ​ണ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ജീ​ൻ ജോ​ക്കിം, ഓ​സ്ട്രേ​ലി​യ​ൻ താ​രം ആ​ര്യ​ൻ വി​ല്യം​സ്, ഫെ​ലി​ക്സ് ചി​ദി എ​ന്നി​വ​രാ​ണ് നേ​രോ​ക്ക​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. മൂ​ന്നു ഗോ​ളു​ക​ളും ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വി​ൽ​നി​ന്നാ​യി​രു​‌​ന്നു. ഗോ​ൾ നേ​ടി​യ ശേ​ഷം അ​ല​സ​മാ​യി ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി ചോ​ദി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ 70-ാം മി​നി​റ്റു​വ​രെ ബ്ലാ​സ്റ്റേ​ഴ്സു മാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​യ്ക്കു നെ​രോ​ക്ക ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള പോ​സ്റ്റി​ൽ ഭീ​ത‌ി​പ​ര​ത്താ​തെ അ​ക​ന്നു​പോ​യി‌. എ​ന്നാ​ൽ നേ​രോ​ക്ക​യു​ടെ 10-ാം ന​മ്പ​ർ താ​രം ജീ​ൻ ജോ​ക്കിം ബ്ലാ​സ്റ്റേ​ഴ്സ് പോ​സ്റ്റി​ൽ വെ​ടി​യു​തി​ർ​ത്ത​തോ​ടെ അ​വ​ർ വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ മ​ത്സ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. ഒ​മ്പ​തു മി​നി​റ്റു​ക​ൾ​ക്കു ശേ​ഷം വി​ല്യം​സ് നേ​ടി​യ ഹെ​ഡ്ഡ​ർ നേ​രോ​ക്ക​യെ ഒ​പ്പ​മെ​ത്തി​ച്ചു. 

എ​ന്നാ​ൽ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ ആ​കെ ഞെ​ട്ടി​ച്ച് കേ​ര​ള ബോ​ക്സി​ലെ നി​രു​പ​ദ്ര​വ​ക​ര​മാ​യൊ​രു പ​ന്തി​ൽ പെ​നാ​ൽ​റ്റി വി​സി​ൽ മു​ഴ​ങ്ങി. ബ്രൗ​ണി​ന്‍റെ കൈ​യി​ൽ പ​ന്ത് ത​ട്ടി​യ​തി​നു ബ്ലാ​സ്റ്റേ​ഴ്സി​നു എ​തി​രാ​യി പെ​നാ​ൽ​റ്റി. ചി​ദി​യെ​ടു​ത്ത പെ​നാ​ൽ​റ്റി ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി റെ​ബ്ച്ചൂ​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി വ​ല​യി​ൽ. മൂ​ന്നാം ഗോ​ൾ വീ​ണ​തോ​ടെ ത​ള​ർ​ന്നു​പോ​യ ബ്ലാ​സ്റ്റേ​ഴ്സി​നു പി​ന്നീ​ട് ഒ​രു ഉ​യി​ർ​പ്പ് ഉ​ണ്ടാ​യി​ല്ല.‌ നെ​റോ​ക്ക എ​ഫ്സി ക്വാ​ർ​ട്ട​റി​ൽ ഐ​എ​സ്എ​ൽ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യെ നേ​രി​ടും.



Share this News Now:
  • Google+
Like(s): 144