Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

06 April, 2018 02:47:16 PM


ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്‍റ് പാര്‍ക്ക് ഗ്യുന്‍ ഹൈയെ തടവിന് ശിക്ഷിച്ചു

24 വര്‍ഷം തടവിന് ശിക്ഷിച്ചുസോള്‍: അഴിമതിക്കുറ്റത്തിന് ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈയെ 24 വര്‍ഷം തടവിന് ശിക്ഷിച്ചു. 10 മാസം നീണ്ട വിചാരണക്കൊടുവില്‍ പാര്‍ക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാണ് ശിക്ഷവിധിച്ചത്. അധികാര ദുര്‍വിനിയോഗം, കോഴവാങ്ങിയത് അടക്കം 18 കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്. വിചാരണയുടെ പലഘട്ടങ്ങളും അവര്‍ ബഹിഷ്‌കരിച്ചിരുന്നു. ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന സമയത്തും അവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. വിധി പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.


വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്‍റായി അധികാരമേറ്റത്. നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്‍റിലൂടെ പുറത്താക്കി. പാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം രാജ്യത്ത് അലയടിച്ചിരുന്നു. ഉറ്റതോഴി ചോയി സൂണ്‍ സില്ലിന്‍റെ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച്‌ കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം.


സാംസങ്, റീട്ടെയില്‍ ഭീമന്‍ ലോട്ടെ എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഫെബ്രുവരിയില്‍ ചോയിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിയാരോപണങ്ങളെ തുടര്‍ന്നാണ് പാര്‍ക്കിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് 24 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്.Share this News Now:
  • Google+
Like(s): 91