06 April, 2018 02:39:15 PM


മെഡിക്കല്‍ ബില്‍: നിയമപ്രശ്​നങ്ങള്‍ പരിഹരിച്ചാണ്​ ഓര്‍ഡിനന്‍സ്​ കൊണ്ടുവന്നതെന്ന് മന്ത്രി എ കെ ബാലന്‍

സര്‍ക്കാറിന്​ തെറ്റുപറ്റിയിട്ടില്ല



തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുടെ ​പ്രവേശനവുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ ബില്‍ രാഷ്​ട്രീയമായും സാ​ങ്കേതികമായും ശരിയായിരുന്നുവെന്ന്​ നിയമമന്ത്രി എ.കെ ബാലന്‍. ഒാര്‍ഡിനന്‍സ്​ ഒപ്പുവെക്കുന്നതില്‍ ഗവര്‍ണര്‍ തടസം പറഞ്ഞിരുന്നില്ല. നിയമപ്രശ്​നങ്ങളെല്ലാം പരിഹരിച്ചാണ്​ ഇതുസംബന്ധിച്ച ഒാര്‍ഡിനന്‍സ്​ കൊണ്ടുവന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.


കോടതി വിധി സര്‍ക്കാറിന്​ എതിരല്ല. മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാറിന്​ തെറ്റുപറ്റിയിട്ടില്ല. ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ്​ പ്രതീക്ഷ. ബി.ജെ.പിയും കോണ്‍ഗ്രസും ബില്ലിന്​ അനുകൂലമായിരിന്നുവെന്നും എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടി. 2016-17 ലെ ​ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ച പ്ര​വേ​ശ​നം ക്ര​മീ​​ക​രി​ക്കാ​നാണ്​ സര്‍ക്കാര്‍ ബില്‍ പാസാക്കായത്​.



Share this News Now:
  • Google+
Like(s): 82