05 April, 2018 01:21:51 PM


കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ഭാരോദ്വഹനത്തില്‍ മീരഭായ്​ ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

196 (110+86) കിലോ​ഗ്രാം ഉയര്‍ത്തിയാണ്​ മീരഭായ്​ ​ റെക്കോഡ്​ സ്വന്തമാക്കിയത്​



ഗോ​ള്‍​ഡ്​ കോ​സ്​​റ്റ്​: കോ​മ​ണ്‍​വെ​ല്‍​ത്ത്​ ഗെ​യിം​സി​ല്‍ റെക്കോര്‍ഡ് നേട്ടത്തോടെ ഇന്ത്യക്ക്​ ആദ്യ സ്വര്‍ണമെഡല്‍. 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരഭായ്​ ചാനുവാണ്​ ഇന്ത്യക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടിയത്​. 196 (110+86) കിലോ​ഗ്രാം ഉയര്‍ത്തിയാണ്​ മീരഭായ്​ കോമണ്‍വെല്‍ത്ത്​ റെക്കോഡ്​ സ്വന്തമാക്കിയത്​. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ 175 (77+98) കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണ മെഡല്‍ നേടിയ നൈജീരിയന്‍ താരം അഗസ്​റ്റിന നവോകോലോയുടെ റെക്കോഡാണ്​ മീരാഭായ്​ ചാനു മറികടന്നത്​.


56 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെള്ളി മെഡല്‍ നേടി. 249 (111+138) കിലോ ഭാരം ഉയര്‍ത്തിയാണ് ഗുരുരാജ വെള്ളി മെഡല്‍ നേടിയത്. 111 കിലോ എന്നത് 25കാരനായ ഗുരുരാജയുടെ വ്യക്തിഗത മികവാണ്. മലേഷ്യയുടെ മുഹമ്മദ് ഇസ്ഹര്‍ അഹമ്മദ് സ്വര്‍ണവും ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ വെങ്കലവും നേടി.


കര്‍ണാടകയിലെ കുന്ദപുര സ്വദേശിയും വ്യോമസേനയില്‍ ഉദ്യോഗസ്ഥനുമായ ഗുരുരാജക്ക് കഠിനാദ്ധ്വാനവും ഭാഗ്യവും മെഡല്‍ നേട്ടത്തിന് തുണയായി. ട്രക്ക് ഡ്രൈവറിന്‍റെ മകനായ ഗുരുരാജ ഭാരോദ്വഹനത്തോടുള്ള ഇഷ്ടമാണ് ഈ കായികയിനം തെരഞ്ഞെടുക്കാന്‍ കാരണം.മൂന്നു തവണ കോ​മ​ണ്‍​വെ​ല്‍​ത്ത്​ ഗെ​യിം​സ് സ്വര്‍ണമെഡല്‍ ജേതാവായ ഇസ്ഹര്‍ അഹമ്മദ് 261 (117+144) കിലോ ഗ്രാമും ചതുരംഗ 248 (114+134) കിലോ ഗ്രാമും ഭാരമാണ് ഉയര്‍ത്തിയത്. 2010ല്‍ ഡല്‍ഹി കോ​മ​ണ്‍​വെ​ല്‍​ത്ത് അമീറുല്‍ ഇബ്രാഹിം കുറിച്ച 116 കിലോഗ്രാം എന്ന റെക്കോര്‍ഡ് ആണ് ഇസ്ഹര്‍ അഹമ്മദ് തകര്‍ത്തത്.


ഇ​ത്ത​വ​ണ 218 അം​ഗ സം​ഘ​വു​മാ​യാ​ണ്​ ഇ​ന്ത്യ ആ​സ്​​ട്രേ​ലി​യ​യിലെ ഗോ​ള്‍​ഡ്​ കോ​സ്​​റ്റില്‍ നടക്കുന്ന ​കോ​മ​ണ്‍​വെ​ല്‍​ത്ത്​ ഗെ​യിം​സില്‍ പങ്കെടുക്കന്‍ വി​മാ​നം ക​യ​റി​യ​ത്. ബോ​ക്​​സി​ങ്, ബാ​ഡ്​​മി​ന്‍​റ​ണ്‍, ഗു​സ്​​തി എ​ന്നി​വ​യി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന സു​വ​ര്‍​ണ പ്ര​തീ​ക്ഷ​ക​ള്‍. ഹോ​ക്കി, ജിം​നാ​സ്​​റ്റി​ക്​​സ്, ടേ​ബ്​​ള്‍ ടെ​ന്നി​സ്​ എ​ന്നി​വ​യി​ലും മെ​ഡ​ല്‍​സാ​ധ്യ​ത​യു​ണ്ട്. അ​ത്​​ല​റ്റി​ക്​​സി​ലും ചി​ല ഇ​ന​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ടാ​നാ​വു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ ഇ​ന്ത്യ​ന്‍ സം​ഘം.ബു​ധ​നാ​ഴ്​​ചയാണ് ഗെയിംസിന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ന​ട​ന്നത്. 11 ദി​വ​സം നീ​ളു​ന്ന മേ​ള​ക്ക്​ ഇൗ​മാ​സം 15ന്​ ​കൊ​ടി​യി​റ​ങ്ങും.




Share this News Now:
  • Google+
Like(s): 146