Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

05 April, 2018 11:27:42 AM


കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍: പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ വി.എം. സുധീരന്‍

നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടത്തിരുവനന്തപുരം: സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്‌​ അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 2016-17 വ​ര്‍ഷ​ത്തെ വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നു​ള്ള ബി​ല്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ വി.എം സുധീരന്‍ രംഗത്ത്. നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടതെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവിരുദ്ധ കാര്യങ്ങള്‍ക്ക്‌ വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. എന്നാല്‍, സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.


കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച്‌ ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷ നടപടി സ്വയം വഞ്ചിക്കുന്നതായി.


സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യു.ഡി.എഫ് എം.എല്‍.എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ത്ഥകമാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.നിയമവിരുദ്ധ കാര്യങ്ങള്‍ക്ക്‌ വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.Share this News Now:
  • Google+
Like(s): 222