Breaking News
ഫ്ലോറിഡയില്‍ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ്... കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

04 April, 2018 09:45:38 PM


കേന്ദ്ര നടപടി സ്വകാര്യ മേഖലയിലെ തൊഴിൽ സുരക്ഷയെ ബാധിക്കും: മുഖ്യമന്ത്രി

എസ് ശര്‍മ്മയുടെ സബ്മിഷനു മുഖ്യമന്ത്രിയുടെ മറുപടി



തിരുവനന്തപുരം: ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ്  (സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍) ചട്ടങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്‍റ് പുതുതായി കൊണ്ടുവന്ന ഭേദഗതി സ്വകാര്യമേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ്.

സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഇല്ലാതാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പിലാക്കാനുള്ള  കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തൊഴിലുടമക്ക് താത്പര്യമുള്ള കാലം മാത്രം ജീവനക്കാരനെ നിയമിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ്. തൊഴിലാളി സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായാണ് ഈ വിജ്ഞാപനം പു‌റപ്പെടുവിച്ചത്. സംഘടിത മേഖലയടക്കം എല്ലാ തൊഴില്‍ മേഖലയിലേക്കും നിശ്ചിതകാല തൊഴില്‍ വ്യാപിപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പുതിയ തൊഴിലന്വേഷകരുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലാകും.

ഐ.ടി മേഖല ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ ജോലി സുരക്ഷിതത്വം ഇല്ലാതാക്കുന്നതിന് ഈ നടപടി ആക്കം വര്‍ദ്ധിപ്പിക്കും. സമസ്ത തൊഴില്‍ മേഖലയിലും അരക്ഷിതത്വം സൃഷ്ടിക്കുന്ന ഈ നയം തീര്‍ത്തും തൊഴിലാളി വിരുദ്ധവും കോര്‍പ്പറേറ്റ് താതല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ്.

തൊഴിലാളികളുടെ താത്പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതും അത്യന്തം പ്രതിഷേധാര്‍ഹവുമായ തീരുമാനത്തിനെതിരെയുള്ള ജനവികാരമാണ് ഏപ്രില്‍ രണ്ടിലെ പൊതു പണിമുടക്കില്‍ നാം കണ്ടത്. പുത്യ ഭേദഗതിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടും ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നടപ്പിലാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണ്. 



Share this News Now:
  • Google+
Like(s): 255