04 April, 2018 11:26:38 AM


അമേരിക്കയില്‍ യുട്യൂബ്‌ ആസ്‌ഥാനത്ത്‌ വെടിവെയ്‌പ്‌, അക്രമി മരിച്ചനിലയില്‍

വെടിവയ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു



കലിഫോര്‍ണിയ :വടക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍‌ഫ്രാന്‍സിസ്കോയ്ക്കു സമീപം സാന്‍ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 

30 വയസ് പ്രായം തോന്നിക്കുന്ന അക്രമിയെ തിരിച്ചറിഞ്ഞിട്ടുമില്ല.അക്രമത്തിന്‌ എന്താണ്‌ പ്രകോപനം എന്നും അറിവായിട്ടില്ല. ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുനില്‍‌ക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകള്‍ പരിഭ്രാന്തരാണെന്നും ജീവനക്കാരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിള്‍ അറിയിച്ചു. ഭീകരവാദവുമായി ബന്ധമില്ലെന്നാണ്‌ കരുതുന്നതെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 59