03 April, 2018 12:53:23 PM


ചെങ്ങന്നൂരില്‍ എല്‍ ഡി എഫിനെതിരെ രംഗത്തിറങ്ങുമെന്ന് കെ സി ബി സി

സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് വിശാല ഐക്യം രൂപീകരിക്കും



ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ ഡി എഫിനെതിരെ രംഗത്തിറങ്ങുമെന്ന് കെ സി ബി സി അറിയിച്ചു. സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന വിശാല ഐക്യം രൂപീകരിക്കുമെന്നും വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തുമെന്നും കെ സി ബി സി അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് ചെങ്ങന്നൂരില്‍ കെസിബിസി പ്രചാരണത്തിനിറങ്ങുന്നത്.


നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രചാരണത്തിനിറങ്ങാനാണ് കെസിബിസിയുടെ തീരുമാനം. വീടുകള്‍ കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്നും മദ്യവിരുദ്ധ സമിതി അറിയിച്ചു. സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ ചെങ്ങന്നൂരില്‍ ശക്തമായ തിരിച്ചടി നല്‍കും. സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് വിശാല ഐക്യം രൂപീകരിക്കുമെന്നും കെസിബിസി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 83