03 April, 2018 12:38:47 PM


തിരുവനന്തപുരം ഹിമാസ് കിച്ചണ്‍ ഉടമ ഹിമാ ചന്ദ്രന്‍ അന്തരിച്ചു



തിരുവനന്തപുരം: അനന്തപുരിയില്‍ ഹിമാസ് കിച്ചണ്‍ എന്ന പേരില്‍ ബിസിനസ് സംരംഭം നടത്തിവരികയായിരുന്ന ഹിമാചന്ദ്രന്‍ (30) അന്തരിച്ചു. ശാസ്തമംഗലത്ത് ഫെഡറല്‍ ബാങ്കിന് സമീപത്താണ് ഹിമയുടെ ഹോംലി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ശാസ്തമംഗലം ആര്‍ടെക് ഫ്‌ളാറ്റ് നമ്പര്‍ ജി 3യില്‍ പ്രകാശ് ഗോപാലന്‍റെ (സണ്‍ റൂഫ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്) ഭാര്യയാണ് മരിച്ച ഹിമാചന്ദ്രന്‍. സഹോദരന്‍: ഹേമന്ദ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പൗഡിക്കോണം വീട്ടുവളപ്പില്‍.




Share this News Now:
  • Google+
Like(s): 980