03 April, 2018 11:11:41 AM


പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

തൃശ്ശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്



പാലക്കാട്: മേലാര്‍ക്കോട് ചീനിക്കോട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. തൃശ്ശൂരിലെ ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് പുലര്‍ച്ചെ നാലു മണിക്ക് ഇടഞ്ഞത്. മസ്താന്‍ ഔലിയ പള്ളി നേര്‍ച്ചയുടെ ഭാഗമായി എഴുന്നള്ളത്തിനായി ആനയെ നെറ്റിപ്പട്ടം കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ കൊന്നത്. തൃശ്ശൂരില്‍ നിന്നുള്ള എലിഫന്റ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് ആനയെ തളച്ചത്.



Share this News Now:
  • Google+
Like(s): 269