02 April, 2018 08:46:45 PM


ഓടുന്ന ട്രെയിനില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍




ദില്ലി: ഓടുന്ന ട്രെയിനില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ദില്ലി -സഹാറന്‍പുര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. പതിനാറുകാരിയായ പെണ്‍കുട്ടിയെ വനിത കമ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ മൂന്നു യുവാക്കള്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ബാഗ്പത് ജില്ലയിലെ കസിംപുര്‍ ഖേരി റെയില്‍വെസ്റ്റേഷന്‍ പരിധിയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു അതിക്രമം.


ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബരോതില്‍നിന്നും ശ്യാമിലിയിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. പരീക്ഷ ഫലം അറിയുന്നതിനു സഹോദരി ഭര്‍ത്താവിനൊപ്പം സ്‌കൂളിലെത്തി തിരിച്ചു പോരുകയായിരുന്നു പെണ്‍കുട്ടി. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ പെണ്‍കുട്ടി ഒറ്റയ്ക്കായ സമയത്താണ് ആക്രമിച്ചതത്രേ. വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം അറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.



Share this News Now:
  • Google+
Like(s): 116