02 April, 2018 12:56:21 PM


തെലുങ്ക് ചാനല്‍ അവതാരക രാധിക റെഡ്ഢി കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

തന്‍റെ ബുദ്ധിയാണ് ഏറ്റവും വലിയ ശത്രുവെന്ന് ആത്മഹത്യാകുറിപ്പ്




ഹൈദരാബാദ്:  തെലുങ്ക് ചാനല്‍ വി 6ലെ വാര്‍ത്താ അവതാരക വി രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്‌ളാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവമെന്ന് പൊലിസ് അറിയിച്ചു. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്ന് കരുതുന്നതായി എ.സി.പി എന്‍ ബുജന്‍ഗ റാവു അറിയിച്ചു.


മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ ബുദ്ധിയാണ് തന്റെ ഏറ്റവും വലിയ ശത്രുവെന്നും രാധിക ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആറ് മാസം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് രാധിക കഴിഞ്ഞിരുന്നത്. ഭിന്നശേഷിയുള്ള പതിനാലുകാരനായ മകനും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.



Share this News Now:
  • Google+
Like(s): 75