02 April, 2018 10:35:35 AM


ഏപ്രിൽ രണ്ട്: ലോക ഓട്ടിസം ദിനം

ജനസംഖ്യയിൽ നാൽപ്പതിൽ ഒരാൾ വീതം ഓട്ടിസം ബാധിതർ




കൊച്ചി: ഇന്ന് ലോക ഓട്ടിസം ദിനം. വ്യത്യസ്തമായ കഴിവുകളുള്ളവരാണെങ്കിലും സമൂഹത്തില്‍ നേരിടുന്ന അസമത്വം ഓട്ടിസം ബാധിതരെ നേരിടുന്നു. 2030 ഓടെ എല്ലാ മേഖലയിലുമുള്ള ഓട്ടിസം ബാധിതരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് യുഎന്‍ ലക്ഷ്യമിടുന്നത്. ഇന്ന് നീലവസ്ത്രമണിഞ്ഞ് ഓട്ടിസം ബാധിതര്‍ക്ക് പിന്തുണ നല്‍കാനാണ് യുഎന്‍ നിര്‍ദേശം.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഓട്ടിസം നൂറില്‍ ഒരാള്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത്  നാൽപതിൽ ഒരാൾ എന്ന നിലയിലേക്ക് എത്തി നില്‍ക്കുകയാണ്. പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഓട്ടിസം ബാധിതരായ അഞ്ച് ലക്ഷം മുതിര്‍ന്ന് ആളുകള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവിത രീതിയിലുള്ള മാറ്റം തന്നെയാണ് ഓട്ടിസം ബാധിതരുടെ എണ്ണം കൂടാന്‍ കാരണം. ഭക്ഷണ രീതികള്‍, കാലാവസ്ഥ, മാനസികസമ്മര്‍ദ്ധം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ജനിത മാറ്റമാണ് ഓട്ടിസം ബാധിതരായ കുട്ടികള്‍ പിറക്കാന്‍ പ്രധാന കാരണം.



Share this News Now:
  • Google+
Like(s): 255