02 April, 2018 08:43:37 AM


ഡീസല്‍ വില കുതിക്കുന്നു; പെട്രോളുമായി ഏഴു രൂപയുടെ അകലം മാത്രം

പത്തു ദിവസം കൊണ്ട് ഒരു ലിറ്ററിന് വർദ്ധിച്ചത് രണ്ട് രൂപ





കൊച്ചി: സംസ്ഥാനത്ത് ഡീസല്‍വില സര്‍വകാല റെക്കോര്‍ഡിലേക്ക്. എഴുപത് രൂപ എട്ടു പൈസയാണ് ഇന്നലത്തെ ഡീസലിന്റെ വില. കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള വിലയുടെ വ്യത്യാസം വെറും ഏഴ് രൂപയായി മാറി.


പെട്രോള്‍ വില 77 രൂപ 67 പൈസയാണ്. ഇന്നലെ ഡീസലിന് 19 പൈസയുടെയും പെട്രോളിന് 18 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ എതാനും ദിവസങ്ങളായി ഡീസല്‍ വിലയില്‍ നേരിയ മാറ്റങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ പത്തുദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് ഒരു രൂപാ തൊണ്ണൂറു പൈസയാണ് വര്‍ധിച്ചത്. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ മോട്ടോര്‍ വാഹനമേഖലക്ക് കനത്ത ആഘാതായിരിക്കുകയാണ്.


ഓട്ടോ – ടാക്‌സി മേഖലയെയാണ് കൂടുതല്‍ ബാധിക്കുക. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതികളില്‍ ഇളവുനല്‍കാത്തതാണ് പെട്രോള്‍- ഡീസല്‍ വില ഉപഭോക്താവിന് താങ്ങാനാവുന്നതില്‍ അധികമാകാന്‍ കാരണം.



Share this News Now:
  • Google+
Like(s): 176