02 April, 2018 08:35:08 AM


24 മണിക്കൂര്‍ പൊതുപണിമുടക്ക് തുടങ്ങി

ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല



തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹനയത്തിനെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത  പൊതുപണിമുടക്കിൽ കേരളം  നിശ്ചലമായി. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേർന്നു. ഞായറാഴ്ച രാത്രി 12ന് പണിമുണക്ക്‌ ആരംഭിച്ചു. 24 മണിക്കുർ പണിമുടക്ക്‌ തിങ്കളാഴ്ച രാത്രി 12 വരെ നീളൂം. തന്നിഷ്ടം പോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന  നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ പണിമുടക്കില്‍ അണിചേര്‍ന്നത്.


സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, കെ.ടി.യു.സി, കെ.ടി.യു.സി.എം തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, പി.എസ്.സി പരീക്ഷകള്‍ക്കു മാറ്റമില്ല



Share this News Now:
  • Google+
Like(s): 97