31 March, 2018 11:52:38 AM


ഓഖി: സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് സൂസപാക്യം



തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ലാറ്റിന്‍ കത്തോലിക്ക സഭാ ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യം പറഞ്ഞു. ഇതുവരെ 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം ലഭിച്ചതെന്നും സൂസപാക്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ 146 പേരാണ് ഓഖിയില്‍ മരിച്ചത്. എന്നാല്‍,​ സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ യാതൊരു ധാരണയുമില്ല. ദുരന്തബാധിതരുടെ ആശ്രിതര്‍ക്ക് വീട്,​ ജോലി,​ ചികിത്സ തുടങ്ങിയവ അടക്കമുള്ള വാദ്ഗാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ സര്‍ക്കാര്‍ സഹായം കൊടുത്ത് കഴിഞ്ഞപ്പോഴാണ് ഇവിടെ സര്‍ക്കാരിന്റെ ഈ നിഷേധാത്മക നിലപാടെന്നും സൂസപാക്യം കുറ്റപ്പെടുത്തി. 

സഹായം സമയബന്ധിതമായി നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു എന്നുവേണം മനസിലാക്കാന്‍. പാര്‍ട്ടി സമ്മേളനങ്ങളും മറ്റും ഉണ്ടായിരുന്നത് കൊണ്ടാവാം സഹായം ലഭിക്കാന്‍ വൈകിയതെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാലതല്ല കാരണമെന്നണ് ഇപ്പോള്‍ മനസിലാവുന്നത്. സഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിനെ വീണ്ടും സമീപിക്കും. ഇനി സഹായം ലഭിച്ചില്ലെങ്കില്‍ പ്രശ്നമൊന്നും ഇല്ലെന്നും സൂസപാക്യം പറഞ്ഞു.



Share this News Now:
  • Google+
Like(s): 29