31 March, 2018 11:12:06 AM


വെടിക്കെട്ട് അനുമതിക്ക് കർശന വ്യവസ്ഥകൾ: ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

വെടിക്കെട്ട് അപകടങ്ങളില്‍ ആദ്യം മറുപടി പറയേണ്ടത് പോലീസായിരിക്കും




തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകൾ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കർശന നിർദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സർക്കുലർ. വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായാൽ ആദ്യം മറുപടി പറയേണ്ടി വരിക പോലീസായിരിക്കും. വെടിക്കെട്ട് നടത്താൻ അനുമതിയില്ലാത്തവർക്ക് സമ്മർദത്തിന് വഴങ്ങി അവസരം നൽകരുതെന്നും സർക്കുലറിൽ നിർദേശിക്കുന്നു.


വെടിക്കെട്ടപകടങ്ങളിൽ ജില്ലാ ഭരണകൂടമാണോ പോലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങൾക്കിടെയാണ് പോലീസാണ് ആദ്യം ഉത്തരം നൽകേണ്ടതെന്ന് ഡിജിപി വ്യക്തമാക്കുന്നത്. സാന്പിളുകൾ പരിശോധന നടത്തി മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു



Share this News Now:
  • Google+
Like(s): 21