30 March, 2018 11:15:39 PM


ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം

വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് യുവതി




കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കോട് നിന്നും അടിവാരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവാവ് തനിക്കെതിരെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന് യുവതി വീഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു. തൊട്ടപ്പുറത്ത സീറ്റില്‍ ഇരുന്ന് യുവാവ് ചെയ്യുന്ന 'പ്രവര്‍ത്തികള്‍' എല്ലാം യുവതി മൊബൈലില്‍ പകര്‍ത്തിയാണ് ഫെയ്‌സ്ബുക്കിലിട്ടത്.

വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്താനായി പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യാനും യുവതി ഫെസ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.






Share this News Now:
  • Google+
Like(s): 206