30 March, 2018 08:35:10 PM


നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ഏപ്രിൽ ആറു മുതൽ

ഒലിയുടെ ആദ്യ വിദേശപര്യടനമാണിത്




ദില്ലി: നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ ഇന്ത്യ സന്ദർശനം ഏപ്രിൽ ആറിന് ആരംഭിക്കും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഒലിയുടെ ആദ്യ വിദേശപര്യടനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹത്തിനൊപ്പം ഭാര്യ രാധിക ഷക്യയും ഉണ്ടാകും. മന്ത്രിമാരും എംപിമാരും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന വൻ സംഘമാണ് ശർമ ഒലിയെ അനുഗമിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒലിയുടെ സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദിക്കു പുറമേ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുമായും നേപ്പാൾ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനു ശേഷം ഏപ്രിൽ എട്ടിനു വൈകിട്ട് അദ്ദേഹം നേപ്പാളിലേക്ക് മടങ്ങും.



Share this News Now:
  • Google+
Like(s): 154