30 March, 2018 12:45:01 PM


വയോധികര്‍ക്കുള്ള കട്ടിലിറക്കാന്‍ അന്യായ കൂലി, പണമില്ലെന്ന് പറഞ്ഞ ഡ്രെെവര്‍ക്ക് ഭീഷണി

പാലക്കാട് ജില്ലയിലെ പെരുവെമ്പലിലാണ് സംഭവം




പാലക്കാട്: സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ കൊണ്ട് വന്ന കട്ടിലുകള്‍ ഇറക്കാന്‍ അന്യായ കൂലി ചോദിച്ച്‌ തൊഴിലാളികള്‍. പാലക്കാട് ജില്ലയിലെ പെരുവെമ്പലിലാണ് സംഭവം. ഇവിടുത്തെ ദളിത് വിഭാഗത്തിലെ 60 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച കട്ടിലുകള്‍ ഇറക്കാനാണ് തൊഴിലാളികള്‍ അന്യായ കൂലി ആവശ്യപ്പെട്ടത്.

ഓരോ കട്ടിലുകള്‍ ഇറക്കാനും 50 രൂപ വീതമാണ് തൊഴിലാളികള്‍ ഡ്രെെവറോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കെെയ്യില്‍ ഉള്ളത് 1500 രൂപ മാത്രമാണെന്നും അത് നല്‍കാമെന്നും ഡ്രെെവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന തൊഴിലാളികള്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. 

തുക നല്‍കാന്‍ ബാങ്ക് അധികൃതരും കരാരുകാരനും തയ്യാറാക്കാതെ വന്നതോടെ 110 കട്ടിലുകളുമായി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിടുകയായിരുന്നു. അതേസമയം, കട്ടിലുകള്‍ ഇറക്കാന്‍ കൂലിയില്‍ ധാരണയായിട്ടുണ്ട്. ഒരു കട്ടിലിന് നാല്‍പത് രൂപ വച്ച്‌ ഇറക്കാനാണ് ധാരണയായത്



Share this News Now:
  • Google+
Like(s): 66