30 March, 2018 11:54:46 AM


ശബരിമല അപ്പാച്ചിമേട്ടില്‍ ആനയിടഞ്ഞു; അഞ്ചു പേര്‍ക്ക് പരിക്ക് (VIDEO കാണാം)

പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്




പമ്പ: ശബരിമല അപ്പാച്ചിമേട്ടില്‍ പന്മന ശരവണന്‍ എന്ന ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന ആള്‍ താഴെ വീണു. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മേല്‍ശാന്തിയുടെ സഹായി തൃശൂര്‍ സ്വദേശി വിനീതും(27) ഉള്‍പ്പെടുന്നു. വാരിയെല്ല് ഒടിഞ്ഞ വിനീതിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിരണ്ട് കാട്ടിലേക്ക് പോയ ആനയെ പിന്നീട് തളച്ചു.



 


ആന ഇടഞ്ഞതറിഞ്ഞ് ചിതറിയോടിയ പതിനോന്നു തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. കാട്ടിലേക്ക് ഓടിയ ആനയെ അവിടെ വച്ച് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തളക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. കഴിഞ്ഞ ദിവസവും പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കൊണ്ടും പോകും വഴിയും ഈ ആന ഇടഞ്ഞിരുന്നു. ആനയെ പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. 


തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പന്മന ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ തിരുനടയിൽ നടയിരുത്തപ്പെട്ട കൊമ്പനാണ് പന്മന ശരവണൻ. ശബരിമലയില്‍ എഴുന്നള്ളിപ്പിനായി കഴിഞ്ഞ 20നാണ് ശരവണന്‍ പന്മാനയില്‍ നിന്നും പുറപെട്ടത്‌. ശബരിമല ഉത്സവത്തിന്‍റെ ആറാട്ട്‌ ദിനമായ ഇന്ന് എഴുന്നള്ളിപ്പില്‍ പങ്കെടുത്ത ശേഷം നാളെ മടങ്ങാനിരിക്കെയാണ് ശരവണന്‍ ഇടഞ്ഞത്.





Share this News Now:
  • Google+
Like(s): 114