29 March, 2018 12:17:45 PM


തമിഴ്നാട്ടിലെ കൊലപാതകകേസിലെ പ്രതികള്‍ ഏറ്റുമാനൂരില്‍ പിടിയില്‍

പലഹാര കച്ചവടക്കാരായാണ് ഒളിവില്‍ താമസിച്ചിരുന്നത്





ഏറ്റുമാനൂര്‍: തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് നടന്ന കൊലപാതകത്തില്‍ ഒളിച്ച് താമസിക്കുകയായിരുന്ന രണ്ട് പ്രതികളെ ഏറ്റുമാനൂരില്‍  നിന്നും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. സുന്ദരപാണ്ഡ്യന്‍, രമേശന്‍ എന്നിവരാണ് മധുര ജില്ലയില്‍ സിന്ദുപെട്ടി സ്റ്റേഷൻ അതിർത്തിയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 

ഏറ്റുമാനൂര് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വ്യാഴാഴ്ച രാവിലെ ആറര മണിയോടെ ഇവരെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സുശീലാഭവനിൽ നാരായണൻ നായരുടെ വീട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു രമേശൻ. പലഹാര കച്ചവട തൊഴിലാളിയായാണ് ഇയാൾ ഇവിടെ കുടുംബസമേതം ഒളിച്ച് കഴിഞ്ഞിരുന്നത്.

2017 ലാണ് കേസിനാസ്പദമായ സംഭവം. മധുര സ്വദേശിയായ മണി എന്നയാളെ വധിച്ച ശേഷം മുങ്ങിയ രണ്ടാം പ്രതിയായ സുന്ദരപാണ്ഡ്യൻ കേസിലെ നാലാം പ്രതി കൂടിയായ രമേശനോടൊപ്പം ഏറ്റുമാനൂരിലെത്തി താമസിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒമ്പത് മണി കഴിഞ്ഞ് ഇവരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. സി ഐ അന്നമയിൽ എസ് ഐ പാണ്ഡ്യരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള തമിഴ്നാട് പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 



Share this News Now:
  • Google+
Like(s): 1337