29 March, 2018 10:22:21 AM


അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം

നാളെ ദു:ഖവെള്ളി, ഞായറാഴ്ച ഈസ്റ്റർ




കൊച്ചി : അന്ത്യ അത്താഴ ഓര്‍മകളുണര്‍ത്തി ഇന്ന് പെസഹാ വ്യാഴം. ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന തിരുക്കര്‍മങ്ങള്‍ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടന്നു. ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ വൈദികന്‍ കഴുകി ചുംബിക്കുന്ന ശുശ്രൂഷയ്ക്കൊപ്പം ആരാധനയും പ്രാര്‍ഥനകളും ഉണ്ടായിരുന്നു. 


അന്ത്യ അത്താഴവേളയെയും വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെയും അനുസ്മരിക്കുന്ന വായനകളും പ്രഘോഷണവും നടത്തും. അന്ത്യ അത്താഴ വേളയിലാണ് യേശു അപ്പംമുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്ക് നല്‍കിയത്. ഇതിനെ അനുസ്മരിച്ച് വൈകുന്നേരം ഭവനങ്ങളില്‍ പ്രത്യേകം അപ്പം തയ്യാറാക്കി അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും.ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തില്‍ വച്ചാണ് അപ്പം തയ്യാറാക്കുന്നത്.

എറണാകുളം സെന്റ് മേരീസ് ബസ്ലിക്കയില്‍ നടന്ന പെസഹാ കുര്‍ബാനയ്ക്കും മറ്റ് ചടങ്ങുകള്‍ക്കും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി



Share this News Now:
  • Google+
Like(s): 262