28 March, 2018 04:45:27 PM


പാലായ്ക്കടുത്ത് വലവൂരില്‍ മദ്ധ്യവയസ്കന്‍ കാറിനുള്ളില്‍ വെന്തു മരിച്ചു (Video കാണാം)

ആത്മഹത്യയാണെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു




പാലാ: പാലായ്ക്കടുത്ത് വലവൂരില്‍ കാറിനുള്ളില്‍ മദ്ധ്യവയസ്കന്‍ അഗ്നിക്കിരിയായി. പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷ് (60) ആണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട മാരുതി കാറിനുള്ളില്‍ പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നു.



ബുധനാഴ്ച ഉച്ചയ്ക്ക്ശേഷം 12.30 മണിയോടെ പാലാ - ഉഴവൂര്‍ റോഡിലായിരുന്നു സംഭവം. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. അര മണിക്കൂറോളം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും പെട്ടെന്ന് തീ ഉയരുന്നതു കണ്ട  നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തിയെങ്കിലും രക്ഷപെടുത്താനായില്ല. കാറിന്‍റെ ഡോര്‍ തുറന്നുകൊടുത്തെങ്കിലും സുരേഷിന് കാറില്‍ നിന്നിറങ്ങാനായില്ലെന്ന് പറയുന്നു. വൈകിട്ടോടെ ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന ആരംഭിച്ചു. 


വൈകിട്ട് നാലരയ്ക്ക് പരിശോധന നടക്കുമ്പോഴും മൃതദേഹം കാറിനുള്ളില്‍ നിന്ന് മാറ്റിയിട്ടില്ല. വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം പിന്നീട് നടത്തും. പാലാ അരമനയ്ക്കു സമീപം വെള്ളാപാടത്ത് കമ്പ്യൂട്ടര്‍ സര്‍വ്വീസും സെയില്‍സും നടത്തുന്ന സുരേഷ് കുടക്കച്ചിറയില്‍ അക്ഷയ സെന്‍ററും നടത്തിവരികയായിരുന്നു.






Share this News Now:
  • Google+
Like(s): 1577