27 March, 2018 01:13:29 PM


ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വൈകും

തീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ത്യേ​കം പ്ര​ഖ്യാ​പി​ക്കും



ദില്ലി: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നു ഒ​ഴി​വു​വ​ന്ന ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പി​ന്നി​ട് പ്ര​ത്യേ​കം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഓം പ്രകാശ് റാവത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​യി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ ജൂ​ണി​ൽ സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ചി​ല​പ്പോ​ൾ ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വൈ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​ക​ൾ സ്ഥാ​ന​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നാ​ണ്. ഡി. ​വി​ജ​യ​കു​മാ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ഥി​യും പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.



Share this News Now:
  • Google+
Like(s): 102