26 March, 2018 09:33:54 PM


പ​രി​ക്കേ​റ്റ രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ഡ്രൈവര്‍ക്ക് ജാമ്യം നല്‍കിയത് ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപണം




തൃ​ശൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​രീ​ഫി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ​വി​ട്ടു. എന്നാല്‍ ഡ്രൈവറെ ജാമ്യത്തില്‍ വിട്ടത് ഒരു ഒത്തുകളിയുടെ ഭാഗമാണെന്നു ആരോപണമുയര്‍ന്നു. രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്ക് ന​ൽ​കി​യി​രു​ന്നതാണ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആം​ബു​ല​ൻ​സി​ൽ ഒ​പ്പം വ​ന്ന അ​റ്റ​ൻ​ഡ​ർ വീ​ൽ ചെ​യ​റാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടാ​ണ് വീ​ൽ ചെ​യ​ർ ന​ൽ​കി​യ​തെ​ന്നും സു​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി. ആം​ബു​ല​ൻ​സി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് രോ​ഗി​യെ സ്ട്രെ​ച്ച​റി​ൽ ത​ല​കീ​ഴാ​യി കി​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. രോ​ഗി ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചി​രു​ന്നു.



Share this News Now:
  • Google+
Like(s): 133