Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

26 March, 2018 09:03:24 PM


തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നു

തൃശൂർ സ്വദേശി സി.ആർ. സുകുവിന്‍റെ പരാതിയിലാണ് നടപടി




കൊച്ചി: ഭൂമി കൈയേറ്റ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. ആദായനികുതി വകുപ്പ് വിജിലൻസ് വിഭാഗത്തിന്‍റെ ഉത്തരവിനെ തുടർന്നു തോമസ് ചാണ്ടിയുടെ സാന്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. തൃശൂർ സ്വദേശി സി.ആർ. സുകുവിന്‍റെ പരാതിയിലാണ് നടപടി. തോമസ് ചാണ്ടി തെരഞ്ഞെടുപ്പിൽ വെളിപ്പെടുത്താത്ത 150 കോടിയെ കുറിച്ചാണ് അന്വേഷണം. ക്രമക്കേട് കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. മാർച്ച് 16നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.



Share this News Now:
  • Google+
Like(s): 222