26 March, 2018 08:38:21 PM


തേ​നി ക​ണി​കാ പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു




ന്യൂ​ഡ​ൽ​ഹി: തേ​നി ക​ണി​കാ പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണു പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ പ​രീ​ക്ഷ​ണ​ത്തി​നു പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ ഈ ​മാ​സം അ​ഞ്ചി​നു ചേ​ർ​ന്ന വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തു മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യ കേ​ര​ള​ത്തി​ലെ മ​തി​കെ​ട്ടാ​ൻ ചോ​ല​യി​ൽ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ത്ര​മ​ക​ലെ​യാ​ണ് പ​രീ​ക്ഷ​ണ​ശാ​ല സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. പ​രീ​ക്ഷ​ണം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

2010ലാ​യി​രു​ന്നു കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം കേ​ര​ള അ​തി​ർ​ത്തി​യി​ലെ ക​ണി​കാ പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വ​ന​മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ പാ​ളി​ച്ച​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ൽ 2017 മാ​ർ​ച്ചി​ൽ അ​നു​മ​തി മ​ര​വി​പ്പി​ച്ചു. ക​ണി​കാ പ​രീ​ക്ഷ​ണ​ത്തി​നെ​തി​രേ ഒ​രു പ​രി​സ്ഥി​തി സം​ഘ​ട​ന ന​ല്കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ന്യൂ​ട്രി​നോ ഒ​ബ്സ​ർ​വേ​റ്റ​റി​ക്കു പാ​രി​സ്ഥി​തി​കാ​നു​മ​തി നേ​ടി​യെ​ടു​ത്ത​തെ​ന്നും അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ൻ​സി​യാ​ണു തേ​നി​യി​ലെ വെ​സ്റ്റ് ബോ​ഡി ഹി​ൽ​സ് വ​ന​ത്തി​ൽ പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ല്കി​യ​തെ​ന്നും പ​രി​സ്ഥി​തി സം​ഘ​ട​ന ന​ല്കി​യ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​ശ്ചി​മ ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ തേ​നി​യി​ലെ പൊ​ട്ടി​പ്പു​റ​ത്ത് വ​ന​മേ​ഖ​ല​യി​ലാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം. അ​ന്പ​ര​ശ​ൻ​കോ​ട് എ​ന്ന മ​ല​യ്ക്കു​ള്ളി​ലെ ഭൂ​ഗ​ർ​ഭ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ണ​ശാ​ല സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​യി 66 ഏ​ക്ക​ർ ഭൂ​മി​യും ത​മി​ഴ്നാ​ട് വി​ട്ടു​ന​ൽ​കി. 1500 കോ​ടി രൂ​പ​യു​ടെ ന്യൂ​ട്രി​നോ ഒ​ബ്സ​ർ​വേ​റ്റ​റി പ​ദ്ധ​തി കേ​ന്ദ്ര ആ​ണ​വ​വ​കു​പ്പി​ന്‍റെ​യും ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. 



Share this News Now:
  • Google+
Like(s): 67