Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

26 March, 2018 07:52:00 PM


ഓക്‌ലൻഡ് ടെസ്റ്റ്: ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ജയം

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 320 റണ്‍സിന് ഓൾഒൗട്ടായി




ഓക്‌ലൻഡ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ജയം. രാത്രിയും പകലുമായി നടന്ന ടെസ്റ്റിൽ 49 റണ്‍സിനാണ് കിവീസ് വിജയിച്ചത്. അവസാന ദിനം തോൽവി ഒഴിവാക്കാൻ മാത്രമിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 320 റണ്‍സിന് ഓൾഒൗട്ടായി.

369 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്സിലിറങ്ങിയത്. ബെൻ സ്റ്റോക്സ് (66), ക്രിസ് വോക്സ് (52) എന്നിവരാണ് അവസാന ദിവസം ചെറുത്തുനിന്നത്. നാലാം ദിനം തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. ജോ റൂട്ട് (51), മാർക് സ്റ്റോണ്‍മാൻ (55) എന്നിവർക്ക് പുറമേ രണ്ടു റണ്‍സ് നേടിയ അലിസ്റ്റർ കുക്കും നാലാം ദിവസം പുറത്തായിരുന്നു. ശേഷിക്കുന്ന ഏഴ് വിക്കറ്റുകളുമായാണ് ഇംഗ്ലണ്ട് അഞ്ചാംദിനം പരാജയം ഒഴിവാക്കാനിറങ്ങിയത്.

ഡേവിഡ് മലാൻ (23), ജോണി ബെയിർസ്റ്റോ (26), മൊയിൻ അലി (28) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 20 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് അവസാന നാല് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. നീൽ വാഗ്നർ, ടോഡ് ആസ്റ്റിൽ, ട്രന്‍റ് ബോൾട്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിൽ ഒൻപത് വിക്കറ്റ് നേടിയ ബോൾട്ടാണ് കളിയിലെ കേമൻ. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്, 58, രണ്ടാം ഇന്നിംഗ്സ് 320. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 427/8 ഡിക്ലയേർഡ്.



Share this News Now:
  • Google+
Like(s): 84